പേര് : വിനോദ് രാജ് ,
വയസ് : 26,
ദേശം : ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കൊല്ലം ജില്ലയില്‍ ഭൂതകുളം എന്ന സുന്ദരമായ ഗ്രാമത്തില്‍ ......
വീട്ടില്‍ : അച്ഛന്, അമ്മ,അനുജത്തി ( അവളുടെ വിവാഹം കഴിഞ്ഞു ..)
പ്രണയം :6,602,224,175 ജനങ്ങള്‍ അധിവസിക്കുന്ന ഈ ഭൂമിയില്‍ ,1,129,866,154 ജനങ്ങള്‍ അധിവസിക്കുന്ന ഈ ഇന്ത്യയില്‍ 31838619 ജനങ്ങള്‍ അധിവസിക്കുന്ന ഈ കേരളത്തില്‍ 2584118 ജനങ്ങള്‍ അധിവസിക്കുന്ന കൊല്ലം ദേശത്തു 9691 ജനങ്ങള്‍ അധിവസിക്കുന്ന ഭൂതക്കുളം എന്ന ദേശത്തു എന്റെ മനസു അറിയാന്‍ , എന്നെ സ്നേഹിക്കാന്‍ , എന്നെ അടുത്ത് മനസിലാക്കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടി കാണില്ലേ...കാണുമായിരിക്കും...
വിദ്യാഭാസം : with out mathematics, earth is a big zero എന്ന് വിനീതനായി പറയാന്‍ കഴിയുന്ന ഒരു ഗണിത ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥി .
സാങ്കേതിക വിദ്യാഭാസം : കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ്ങ് അസിസ്റ്റന്റ്.
ജോലി : നാട്ടില്‍ psc യോട് നന്നായി യുദ്ധം ചെയ്തു...എല്ലാ പ്രാവശ്യവും ജയം അവര്‍ക്കായിരുന്നു...വീണ്ടും വീണ്ടും തോല്ക്കാന് എന്റെ പേരു " ചന്തു " എന്നല്ലല്ലോ...അങ്ങനെ, ഞാന്‍ ഈ മരുഭൂമിയിലേക്കു വന്നു...ഇവിടെ The Westminster School എന്ന സരസ്വതി വിലാസത്തില്‍ ജോലി ചെയ്യുന്നു...